തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ പ്രഖ്യാപിച്ചതിനെ പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിൽ. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനം. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു.
അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമർശനത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം എത്തി. സഖാവ് കെ.ഇ ഇസ്മയിൽ അങ്ങനെ പറഞ്ഞു കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

