അസമിൽ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനം

ദിസ്പുർ: അസമിലെ ജോർഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനം. ആർക്കും പരിക്കില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉൾഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്ഫോടനം നടന്നതായി ഡിഫൻസ് പിആർഒ സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

നവംബർ 22-ന് ടിൻസുകിയ ജില്ലയിലെ ദിരാക്കിലെ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചിരുന്നു. ശിവസാഗർ ജില്ലയിലെ ജോയ്സാഗറിലെ 149 സിആർപിഎഫിൽ ഡിസംബർ 9 ന് മറ്റൊരു സ്ഫോടനവും ഉണ്ടായി. രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം ഉൾഫ ഏറ്റെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →