മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിട്ടില്ല; ഏറ്റെടുത്താൽ ഏഴ് അയലത്ത് കെ.എസ്.യു പ്രവർത്തകർക്ക് എത്താൻ കഴിയില്ല’; DYFI

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാൽ ചെറുത്തുനിൽപ്പ് തുടരുമെന്ന് DYFI. മുഖ്യമന്ത്രിയുടെ സുരക്ഷ DYFI ഏറ്റെടുത്തിട്ടില്ല. അത് തെറ്റായ വ്യാഖ്യാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുത്താൽ ഏഴ് അയലത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് എത്താൻ കഴിയില്ല കലാപമുണ്ടാക്കാനാണ് കെ.എസ്.യു ന്റെ ശ്രമം. ആവശ്യവും, അജണ്ടയുമില്ലാത്ത സമരമാണ് നടക്കുന്നതെന്നും വി കെ സനോജ് വ്യക്തമാക്കി.
അതേസമയം നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ കെഎസ്‌യു തള്ളി. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇത്തരത്തിലുള്ള സമരമാർഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ടെന്ന് അലോഷ്യസ് സേവ്യർ. ഷൂ ഏറ് സമരം പാർട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം മാത്രമായി കാണുന്നതെന്നും കെഎസ്‌യു വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടതോടെയാണ് നിലപാട് തിരുത്തൽ.
അതേസമയം തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഷൂ ഏറ് സമരം തുടരുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അലോഷ്യസ് സേവ്യർ പറയുന്നു. എന്നാൽ ഇന്നലെ ഷൂ ഏറ് സമരത്തിന് പിന്നാലെ ട്വന്റിഫോർ ന്യൂസിന് നൽകിയ പ്രതികരണത്തിൽ ഷൂ ഏറ് പ്രതിഷേധം തിരുവനന്തപുരം വരെ തുടരുമെന്ന് പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →