ലഖ്‌നൗ: അനന്തരവൻ ആകാശ് ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി മായാവതി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആകാശിന് കൈമാറി.

