റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു പിയില്‍ ട്രക്കിലിടിച്ച കാറിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേര്‍ വെന്ത് മരിച്ചു

December 10, 2023 - 12:04 pm

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശികളാണ് ഇവര്‍.

ബറേലി-നൈനിറ്റാള്‍ ദേശീയപാതയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം.ബറേലിയില്‍ നിന്നും ബഹേറിയിലേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് കാറിന്റെ സെന്‍ട്രല്‍ ലോക്ക് ജാം ആയതോടെ കാറിലുള്ളവര്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങുകായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *