മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. മമതാ ബാനർജിയുടെ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ നടപടികൾക്കായി കോടതിയിലേക്ക് ടിഎംസി ഒരുങ്ങുന്നത്.തന്നെ പുറത്താക്കാനുള്ള അവകാശം എത്തിക്സ് കമ്മിറ്റിക്ക് ഇല്ലെന്നാണ് മഹുവ പറയുന്നത്. എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായി എന്നാണ് മഹുവയുടെ വിലയിരുത്തൽ.
ഒന്നിലേറെ അവകാശവാദങ്ങൾ മുൻനിർത്തിയാകും മഹുവ മൊയ്ത്രയുടെ ഹർജി. നാളെ പാർലമെന്റിലും തൃണമൂൽ കോൺഗ്രസ് എംപിയുടെ സസ്പെൻഷൻ ചർച്ചയാക്കാൻ ആണ് പ്രതിപക്ഷ നീക്കം. അവകാശ ലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മിറ്റിയാണ്.

