എൻഐടിക്ക് സമീപം വെള്ളലശേരിയിൽ വൻ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
എക്‌സൈസ് കമീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുന്നമംഗലം പാലിശേരി സ്വദേശി ഷറഫുദ്ദീനെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ എൻ റിമേഷും സംഘവും അറസ്റ്റ് ചെയ്തത്.