ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിക്കാണ് വെടിയേറ്റത്. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.
ദൃശങ്ങളിൽ യുവതി പൊലീസ് സ്റ്റേഷനിൽ കയറിനിൽക്കുന്നത് കാണാം. കുറച്ചു സമയം കഴിയുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് സബ് ഇൻസ്പെക്‌ടർക്ക് പിസ്റ്റൽ നൽകുകയായിരുന്നു. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സബ് ഇൻസ്പെക്‌ടർ മനോജ് ശർമയുടെ കൈയിൽ നിന്നും അബദ്ധത്തിൽ യുവതിയുടെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ജെഎൻ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.