ധാക്ക: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഒന്നാം ഇന്നിംഗ്സിൽ വെറും 172 റൺസിൽ ബംഗ്ലാദേശ് ഓൾ ഔട്ടായി. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
തുടക്കം മുതൽ ബംഗ്ലാദേശ് ബാറ്റർമാർ വിക്കറ്റ് വലിച്ചെറിയാൻ മത്സരിച്ചു. മഹമദുൾ ഹസ്സൻ 14, സക്കീർ ഹസ്സൻ എട്ട്, നജ്മുൾ ഹൊസ്സൻ ഷാന്റോ ഒമ്പത്, മൊനിമൂൾ ഹഖ് അഞ്ച് എന്നിവർ വന്നപോലെ മടങ്ങി.