ധാക്ക: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഒന്നാം ഇന്നിം​ഗ്സിൽ വെറും 172 റൺസിൽ ബം​ഗ്ലാദേശ് ഓൾ ഔട്ടായി. മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു.

December 7, 2023

തുടക്കം മുതൽ ബം​ഗ്ലാദേശ് ബാറ്റർമാർ വിക്കറ്റ് വലിച്ചെറിയാൻ മത്സരിച്ചു. മഹമദുൾ ഹസ്സൻ 14, സക്കീർ ഹസ്സൻ എട്ട്, നജ്മുൾ ഹൊസ്സൻ ഷാന്റോ ഒമ്പത്, മൊനിമൂൾ ഹഖ് അഞ്ച് എന്നിവർ വന്നപോലെ മടങ്ങി.