തെലങ്കാന നിയമസഭയിൽ റെഡ്ഡി സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർധിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 6 ശതമാനം മാത്രമുള്ള സമുദായമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുക്കപ്പെട്ട 119 എംഎൽഎമാരിൽ 43 പേരും റെഡ്ഡി സമുദായത്തിൽ നിന്നുള്ളവരാണ്.
സംസ്ഥാനത്ത് തൊട്ടുമുൻപു നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇവരുടെ പ്രാതിനിധ്യം വർധിക്കുന്നതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

