പാലാ ജനറൽ ആശുപത്രിയിൽ സേവാഭാരതിയുടെ കാരുണ്യ ആംബുലൻസിനോട് :കടക്കൂ പുറത്ത്” പറഞ്ഞ് ഒരു വിഭാഗം

പാലാ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്ക് സൗജന്യ നിരക്കിലോ തികച്ചും സൗജന്യമായോ ആംബുലൻസ് സർവീസ് നടത്തുന്ന പാലാ സേവാഭാരതിയുടെ (MASC0T) പേര് ഉപയോഗിച്ച് ആശുപത്രി യിലെ ഏതാനും ചില ജീവനക്കാരും മറ്റു ചില സ്വകാര്യ ആംബുലൻസ് ലോബിയും ചേർന്ന് രോഗികളെ തെറ്റിധരിപ്പിച്ച് മറ്റ് ആശുപത്രികളിലേയ്ക്കുള്ള ഓട്ടം എടുത്തു കൊടുക്കുകയും അതിൽ നിന്ന് കമ്മിഷനായി പണം ഈടാക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.

ആവശ്യ സമയത്ത് യാതൊരു ലാഭേച്ഛയും കൂടാതെ സേവനം പ്രവർത്തനം ചെയ്യുന്ന സേവാഭാരതിയുടെ ആംബുലൻസ് രോഗിയെ എടുക്കുന്നതിനും മറ്റും എത്തുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിൽ പാർക്ക് ചെയ്യിക്കുക ഡ്രൈവർമാരോട് അസഭ്യം പറയുക തുടങ്ങിയത് നിത്യ സംഭവമായിരിക്കുന്നു. ഇത്തരം പ്രവർത്തികൾ കമ്മീഷൻ നൽകാത്ത മറ്റ് ആംബുലൻസുകളോടും സ്വീകരിക്കുന്നു. ഇത്തരം പ്രവർത്തികൾക്കെതിരെ സംസാരിക്കുന്നവരെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുകയും നിരന്തരം പോലീസിൽ കള്ള പരാതി നൽകി മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം ദുഷ്പ്രവണതകൾ അവസാനിപ്പിച്ച് ജന സേവനം നടത്താൻ ഈ ആളുകൾ ശ്രമിക്കണമെന്ന് പാലാ സേവാഭാരതി ആവശ്യപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സേവാഭാരതി ഭാരവാഹികളായ ഡി. പ്രസാദ്, ആർ. ശങ്കരൻ കുട്ടി, അഡ്വ. ജി. അനീഷ്, ആംബുലൻസ് ഡ്രൈവർമാരായ അജിത് വിജയൻ, അനുപ് ബോസ്, ആൽബിൻ മാത്യു, റോയി തെങ്ങുംപള്ളിൽ തുടങ്ങിയവർ പാലാ പോലീസുമായി സംസാരിച്ചു.

Share
അഭിപ്രായം എഴുതാം