ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമായി.ഇന്ത്യ മുന്നിൽ എന്ന ആശയം ജനങ്ങളെ കാര്യമായി പ്രലോഭിക്കുന്നില്ല.ഭാഗികമായി മാത്രമാണ് അത് രൂപപ്പെട്ടത്.ഹിന്ദി മേഖലയിൽ സ്വാധീനമുള്ള സമാധിപാധി പാർട്ടി ആർജെഡി തുടങ്ങിയ കക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് സ്വാധീനം ഉള്ളത് അവർക്കായില്ല.അതുകൊണ്ടുതന്നെ മുന്നണി ഭാഗികമായിരുന്നു.അതിനും കാര്യമായ നേട്ടമുണ്ടാക്കാൻ ആയില്ല എന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.

ചഞ്ചലത ഒരു കലയാക്കി വളർത്തിയ ആളാണ് ചന്ദ്രശേഖരറാവും അദ്ദേഹത്തിൻറെ പാർട്ടി ബി ആർ എസ്സും.പാർലമെൻറിൽ ചിലപ്പോഴൊക്കെ ബിജെപിക്കൊപ്പം നിലയുറപ്പിച്ചിരുന്ന ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി സമീപകാലത്ത് കടുത്ത ബിജെപി വിരോധം പുറത്തെടുത്ത് മുസ്ലിം വോട്ടുകളിൽ സ്വാധീനമുറപ്പിക്കുവാൻ ശ്രമം നടത്തിയായിരുന്നു.എന്ന് മാത്രമല്ല കോൺഗ്രസുമായി യാതൊരുവിധ സഖ്യത്തിനും തയ്യാറാവാതെ ഒറ്റയ്ക്ക് മുന്നോട്ടുപോകാൻ തീരുമാനിച്ചു.ഇന്ത്യ മുന്നണി രൂപീകരണത്തോടും മുഖം തിരിച്ചാണ് നിന്നത്.ആത്മ രതിയോ അമിത ആത്മവിശ്വാസമോ പ്രകടിപ്പിച്ച് സാഹചര്യങ്ങളുടെ വസ്തുനിഷ്ഠത കണക്കാക്കാതെ ചുവട് വെച്ച് ചന്ദ്രശേഖരറാവുവിന് തെലുങ്കാനയിൽ അടിതെറ്റി.തെലങ്കാനയ്ക്ക് വെളിയിൽ ചന്ദ്രശേഖരറാവു പാർട്ടിക്കും ഒരു സ്വാധീനവുമില്ല അതോടെ സംസ്ഥാനത്തെ ഒരു ചെറിയ പാർട്ടിയായി അത് മാറിയിരിക്കുകയാണ്.

ബിജെപിയുമായി പാർലമെൻറിൽ നീക്കം പോക്കുകൾക്ക് ശ്രമിച്ചിരുന്ന ചന്ദ്രശേഖരറാവു നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരണ സൃഷ്ടിച്ചിരുന്നുവെങ്കിൽ അധികാരം നിലനിർത്തുവാൻ കഴിയുമായിരുന്നു.കേരളത്തിൽ സിപിഎം കോൺഗ്രസിനെ മുഖ്യഎതിരാളിയായി കരുതുന്നതുപോലെ ആണ് ചന്ദ്രശേഖരറാവു തെലങ്കാനയിൽ കോൺഗ്രസിനെ കണ്ടു.അതുകൊണ്ടുതന്നെ കോൺഗ്രസുമായും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയുമായി സമരസപ്പെടുവാനും കഴിഞ്ഞില്ല.എന്നാൽ പോലീസും ഇൻറലിജൻസും പാർട്ടിയും എല്ലാം ശ്രമിച്ചിട്ടും ചന്ദ്രശേഖര റാവുവിന്റെ ഭരണ രാഷ്ട്രീയം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ചിന്തിക്കുകയാണ് എന്ന സത്യം തിരിച്ചറിയാനായില്ല.എന്നാൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു എങ്കിൽ അധികാരം നിലനിർത്തുവാൻ ഒരു പക്ഷേ കഴിഞ്ഞേക്കുമായിരുന്നു.സ്വന്തം സ്വാധീനം അധികാരത്തോളമാണ് എന്ന കണക്കുകൂട്ടലിൽ റാവു അതിനു തയ്യാറായില്ല.തത്വാധിഷ്ഠിതമായ നിലപാടായിരുന്നില്ല ഇക്കാര്യത്തിൽ ഉണ്ടായിരുന്നത്.ബിജെപി വിരുദ്ധ പാർട്ടിയായി അല്ല ചന്ദ്രശേഖരറാവുവിന്റെ കടന്നുവരവ്.

എക്സിറ്റ് പോൾ സർവ്വേകൾ പോലും ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ തുടർഭരണം പ്രവചിച്ചിരുന്നു.ഇന്ത്യ മുന്നണിയുടെ സന്ദേശത്തിൽ ചെറുകിട പാർട്ടികളുമായി ധാരണകളും ഉണ്ടാക്കി.എന്നിട്ടും അധികാരം നഷ്ടപ്പെട്ടു.

ബിജെപിയെ പ്രതിരോധിക്കാൻ എല്ലാവരുടെയും സഖ്യം എന്ന ആശയത്തെ വോട്ടർമാർ സ്വീകരിക്കുന്നില്ല എന്ന വ്യാഖ്യാനമാണ് തെരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി പറയാൻ കഴിയുന്നത്.സഖ്യം ഒന്നുമില്ലാതെ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് കർണാടകയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞു.എന്നാൽ വലിയ പ്രതീക്ഷ ജനിപ്പിച്ചുകൊണ്ട് പുത്തൻ മുന്നണി രൂപീകരിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ബിജെപി യോട് കോൺഗ്രസ് തോറ്റു.തമ്മിലിണങ്ങാൻ ബുദ്ധിമുട്ടുള്ള ഒരുപാട് പാർട്ടികളെ കൂട്ടിച്ചേർത്ത മുന്നണി ഭരണത്തെ വോട്ടർമാരിൽ ഒരു വിഭാഗം ശക്തമായി വെറുക്കുന്നു എന്ന സൂചന ഇതിലുണ്ട്.കോൺഗ്രസ് ഒറ്റയ്ക്ക് ബിജെപിയെ നേരിട്ടപ്പോൾ കർണാടകയിൽ അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞു.എന്നാൽ ഇന്ത്യ മുന്നണി രൂപീകരിച്ച് ബിജെപിയെ നേരിട്ടപ്പോൾ എല്ലാ സ്ഥലത്തും പരാജയം രുചിച്ചു.ബിജെപിയെ എതിർക്കുവാൻ മാത്രം ലക്ഷ്യമിടുന്ന ആളുകളിൽ ഭരണം ഏൽപ്പിക്കുവാൻ വോട്ടർമാർക്ക് മനസ്സില്ല എന്നാണ് ഇതിൻറെ സാമാന്യമായ വ്യാഖ്യാനം.

മൗലികമായ കാഴ്ചപ്പാടിന്റെയും ബദൽ നയങ്ങളുടെയും സ്വന്തമായ പ്രവർത്തനത്തിന്റെയും ശേഷിയിൽ ഉയർന്നുനിൽക്കുവാൻ കോൺഗ്രസിന് കഴിയും എങ്കിൽ മാത്രമേ ബിജെപിക്ക് ബദലാകാൻ കഴിയുകയുള്ളൂ എന്ന് സന്ദേശമാണ് ഇത് നൽകുന്നത്.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് എല്ലാവരും ഒന്നിച്ചു നിന്ന് പൊരുതണം എന്ന കാഴ്ചപ്പാട് കേരളത്തിൽ ശക്തമാണ്.ഇടതുപക്ഷ പാർട്ടികളിൽ ഈ കാര്യം വലിയ ആശയ സമരത്തിന് തുടക്കം.ഏറ്റവും ഒടുവിൽ നടന്ന സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് അഭിപ്രായത്തിന് മുൻതൂക്കവും ലഭിച്ചു.സിപിഐ ആകട്ടെ ബിനോയ് വിശ്വത്തിന്റെ താത്വിക നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സഖ്യം അനിവാര്യമാണെന്ന് നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.

ഇത്തരമൊരു സഖ്യത്തിന്റെ രാഷ്ട്രീയ പ്രയോജനത്തെ പറ്റി വിശ്വാസമില്ലാത്ത വോട്ടർമാരുടെ എണ്ണം ഗണ്യമാണ് രാജ്യത്ത് എന്ന് ഇപ്പോൾ വ്യക്തമായി.എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പുനർവിചാരങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല

Share