ബി ജെ പിയുടെ സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് രാജ്യമെന്നു വ്യക്തമായി: പ്രധാനമന്ത്രി

ബി ജെ പി നിലകൊള്ളുന്ന സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് രാജ്യം നില്‍ക്കുന്നതെന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടപ്പുഫലം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കു കയായിരുന്നു പ്രധാനമന്ത്രി. ജനവിധിക്കുമുന്നില്‍ വണങ്ങുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. മൂന്നു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ അഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ബി ജെ പി കാര്യകര്‍ത്തമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവെച്ച വികസന അജന്‍ഡ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇവര്‍ ആഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്ത് ബി ജെ പിക്കുള്ള പിന്തുണ വര്‍ധിച്ചുവരികയാണെന്നും അത് വരും കാലത്തും തുടരുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. തെലങ്കാനയുമായുള്ള തങ്ങളുടെ ബന്ധം അഭേദ്യമാണെന്നും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു സംസ്ഥാനങ്ങളിലെ വിജായാഹ്ലാദത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തു പ്രധാനമന്ത്രി എത്തി. തിങ്ങി നിറഞ്ഞ ജനങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →