അവസാന ഘട്ടത്തിലെ അപ്രതീക്ഷിത തടസം, സിൽക്യാര തുരങ്ക ദൗത്യം വൈകുന്നു

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും. ഇന്നലെ ഡ്രില്ലിങ് നടത്തിയെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. കോൺക്രീറ്റ് കൂനകൾക്കിടയിലെ ഇരുമ്പുകമ്പികളും സ്റ്റീൽ പാളികളുമുള്ളതാണ് രക്ഷാദൗത്യത്തിന് തടസം. 41 തൊഴിലാളികളാണ് 14 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ക്യാന്പ് ചെയ്താണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →