മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

ചിറ്റൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനു-വിദ്യ ദമ്പതിമാരുടെ അഞ്ചുദിവസംമാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 14-ന് ചിറ്റൂർ താലൂക്കാശുപത്രിയിലായിരുന്നു വിദ്യയുടെ പ്രസവം. 17-ന് ഡിസ്ചാർജ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുന്നതിനുമുമ്പ് കുഞ്ഞിന് പാൽ കൊടുത്തിരുന്നു. പുലർച്ചെ ഉണർന്ന് പാൽ കൊടുക്കാൻവേണ്ടി എടുത്തപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു.തുടർന്ന്, ചിറ്റൂർ താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും കുഞ്ഞിനെയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →