ജാനകിക്കാട് പീഡനക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം. മൂന്നാം പ്രതിക്ക് 30 വർഷം തടവ്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്