തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കിയ സർക്കാർ ഉത്തരവ് റദ്ദ് ചെയ്തു. 6 മാസം മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് റേഷൻ വിതരണം 2 ഘട്ടങ്ങളിലാക്കാൻ സർക്കാർ ആലോചിച്ചത്. നിലവിൽ റേഷൻ വിതരണം സുഗമമായി നടക്കുന്നതിനാലും വിതരണത്തിൽ ക്രമീകരണം വരുത്തേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഉത്തരവ് റദ്ദ് ചെയ്തത്