ഡല്‍ഹി: ഗാസയിലെ അൽ അഹ്ലി ആശുപത്രിയ്ക്കു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 500ൽ അധികം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അല്‍ അഹ്ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും അറിയിച്ചു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ചൊവ്വാഴ്ചയാണ് മുന്നറിയിപ്പില്ലാതെ അല്‍ അഹ്ലി ആശുപത്രിക്കുനേരെ ആക്രമണം ഉണ്ടായത്. കുടിയിറക്കപ്പെട്ടവരും പരിക്കേറ്റവരുമായ നിരവധി ആളുകൾ തന്പടിച്ചിരുന്ന കേന്ദ്രമായിരുന്നു അൽ അഹ്ലി ആശുപത്രി.സംഭവ സമയത്ത് നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്നത്.