വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ചിലർ പറയുന്നു. കെ കരുണാകരന്റെ പേര് വേണമന്ന് മറ്റ് ചിലർ പറയുന്നു. പേര് ഇടുന്ന ഘട്ടത്തിൽ അതൊക്കെ ആലോചിച്ചാൽ പേരെയെന്നും ഇപി ചോദിച്ചു
വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിൻറെ സമഗ്ര വികസനത്തിന് സഹായകരമായ പദ്ധതിയെന്ന് ഇ പി ജയരാജൻ. പദ്ധതി പൂർത്തിയാകുന്നതോടെ വൻ തൊഴിൽ പുരോഗതി ഉണ്ടാകും. പദ്ധതി ഉദ്ഘാടനത്തിന്റെ സന്തോഷത്തിൽ എല്ലാവരും പങ്കാളികൾ ആകണം. മിഠായി വിതരണം ചെയ്തും പടക്കം പൊട്ടിച്ചും എല്ലാം സന്തോഷത്തിൽ പങ്കാളികളാകണം. വിഴിഞ്ഞം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം കൂടിയാണ്.

ഒരാളും ഇതിൽ നിന്ന് മാറി നിൽക്കേണ്ട കാര്യമില്ലെന്നും വിഴിഞ്ഞം പദ്ധതി എല്ലാവരുടേതുമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. കേരളീയം പരിപാടിയും മഹോത്സവം ആക്കി മാറ്റണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസിനോടും എല്ലാവർക്കും സഹകരിക്കാം. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ചിലർ പറയുന്നു. കെ കരുണാകരന്റെ പേര് വേണമന്ന് മറ്റ് ചിലർ പറയുന്നു. പേര് ഇടുന്ന ഘട്ടത്തിൽ അതൊക്കെ ആലോചിച്ചാൽ പേരെയെന്നും ഇപി ചോദിച്ചു.

ചെന്നിത്തലയുടെ പ്രസ്താവനക്ക് പിന്നിൽ ദുർലക്ഷ്യമാണ്. വിഴിഞ്ഞം പദ്ധതി തുടങ്ങിയിട്ട് കുറെ വർഷമായി. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായിട്ടാണ് പുരോഗതി ഉണ്ടായത്. ഇടതുമുന്നണി വിവാദത്തിനില്ല. പദ്ധതിക്ക് സിപിഐഎം എതിരായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണമാണ് അന്ന് ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. അതിൻ്റെ ഗുണം ഉണ്ടായി. ആവശ്യമില്ലാത്ത വിവാദം ഉയർത്തി തിളക്കം കുറയ്ക്കരുതെന്നും കപ്പൽ അടുത്ത ശേഷം ഇതു പറയുന്നത് ദുർലക്ഷണമെന്നും ഇപി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ
‘വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക്’; വി ഡി സതീശൻ
ജെഡിഎസിനെ സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും മുന്നണിയിലില്ല. കോൺഗ്രസ് നേതാക്കൾക്ക് വായിച്ചിട്ട് മനസിലാകാത്തതാകാം. ശക്തമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഇതെല്ലാം കണ്ട് മോഹിച്ച് നടന്നവർക്ക് വല്ല മോഹഭംഗവും ഉണ്ടായിട്ടുണ്ടാകാം. നേതാക്കൾക്കിടയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം എല്ലാക്കാലവും പലസ്തീൻ ജനതയ്ക്കൊപ്പമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →