കൊച്ചി: കേരളത്തിലെ അര്‍ബൻ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ ചേരും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ആണ് അര്‍ബന്‍ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തരയോഗം ആര്‍ബിഐ ചേരുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്ന ആരോപണവും പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, കരുവന്നൂര്‍ കള്ളപ്പണ കേസിൽ സഹകരണ സൊസൈറ്റി റജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ടി വി സുഭാഷ് അസൗകര്യം അറിയിച്ചിരുന്നു. കരുവന്നൂർ തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇ ഡി നിഗമനം. ഓഡിറ്റിംഗ് അടക്കം നടത്തിയിട്ടും എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ പുറത്തുവന്നില്ല എന്നതാണ് ഇ ഡി പരിശോധിക്കുന്നത്. നേരെത്തെ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ, തൃശൂർ ജോയിന്റ് രജിസ്ട്രാർ എന്നിവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു

