മൗനത്തിന്റേയും ഭീഷണിയുടേയും മേലങ്കിയണിഞ്ഞ മാഫിയ രീതിയാണ് മോദി സര്‍ക്കാരിന്റേത്; ജയറാം രമേശ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ കോൺഗ്രസ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്നും വിവിധ പദ്ധതികളിലെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സിഎജി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സർക്കാരിനെതിരെയുള്ള അഴിമതികൾ തുറന്ന് കാട്ടുന്നവർക്കെതിരെ ഭീഷണിയും സ്ഥലം മാറ്റവും ചെയ്യുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. മൗനത്തിന്റെയും ഭീഷണിയുടെയും മേലങ്കിയണിഞ്ഞ മാഫിയ രീതിയാണ് മോദി സർക്കാരിന്റേതെന്നും ജയറാം രമേശ് ആരോപിച്ചു.

സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് അടിയന്തരമായി റദ്ദാക്കി, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണമെന്നും ദ്വാരക അതിവേഗപാത, ഭരത് മാല, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →