കോട്ടയം :പാലാ :പ്രതികൂലകാലാവസ്ഥ ആയതിനാൽ വയലിൽ ട്രോഫി വോളിബാൾ ടൂർണമെന്റിലെ കലാശപോരാട്ടങ്ങൾ സെൻറ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നു.
വനിതാ ഫൈനൽ ഇന്ന് രാവിലെ 8 മണിക്കും പുരുഷന്മാരുടെ കലാശപോരാട്ടം ഉച്ചകഴിഞ്ഞു മൂന്ന് മണിക്കും ആരംഭിക്കുന്നതാണ്. വനിതാ വിഭാഗം ഫൈനലിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടിയും തമ്മിലും, പുരുഷ വിഭാഗം ഫൈനലിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ ആതിഥേയർ പാലാ സെന്റ് തോമസ് കോളേജും ചേളന്നൂർ എസ്.എൻ കോളേജ് തമ്മിലാണ്

