ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡുകൾ നിർമിക്കേണ്ട പല ഭാഗത്തും ട്രാൻസ്ഫോമറുകളും പോസ്റ്റുകളും നിൽക്കുകയാണ്. ഇവ മാറ്റി സ്ഥാപിച്ചാൽ മാത്രമേ സർവീസ് റോഡ് പൂർണമാക്കാൻ കഴിയൂ. നാലുവരിപ്പാതയിൽ പാതയുടെ മധ്യത്തു നിന്നു രണ്ടുവരിപ്പാത ഇരുമ്പ് ബാരിക്കേഡ് ഉപയോഗിച്ചു കുറച്ചിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണു റോഡ് വീതികൂട്ടൽ
ബിറ്റുമിൻ മിശ്രിതമാണു റോഡിൽ വിരിക്കുന്നത്. തുടർന്നു റോളർ ഉപയോഗിച്ച് ഉറപ്പിക്കും. ഇതു നന്നായി ഉറച്ചു കഴിഞ്ഞാൽ വരും ദിവസങ്ങളിൽ ടാറിങ് നടത്തുമെന്നാണ് അധികൃതർ പറയുന്നത്.നേരത്തെ ബിറ്റുമിൻ മിശ്രിതം നിരത്തി ഉറപ്പിച്ച ഭാഗങ്ങളിൽ മഴയെത്തുടർന്നു ഗർത്തങ്ങളായി മാറിയിരുന്നു. ഈ ഭാഗത്തുകൂടി ഇരുചക്രവാഹനങ്ങൾ പോകുമ്പോൾ അപകടത്തിൽപെടുന്നുണ്ട്

