കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ചൂഷണം തടയുന്നതിനുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ; മാതൃകാപരമെന്ന് റോബേര്‍ട്ട് ലെവെന്‍താല്‍

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തെ തടയുന്നതിനുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനുള്ള കേരള പൊലീസ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാനാവുന്നതാണെന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ ഇന്റര്‍നാഷണല്‍ നാര്‍കോടിക്‌സ് ആന്‍ഡ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഗ്ലോബല്‍ പ്രോഗ്രാം ആന്‍ഡ് പോളിസി വിഭാഗം തലവന്‍ റോബേര്‍ട്ട് ലെവെന്‍തല്‍ കൊച്ചിയില്‍ പറഞ്ഞു. കൊച്ചിയിലെ ഗ്രാന്റ് ഹയാത് ഹോട്ടലില്‍ വച്ചുനടന്ന ഹാക്കിംഗ് ആന്‍ഡ് സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →