ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നരലക്ഷം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.

പരപ്പനങ്ങാടി : ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്കിനെ (34)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 20-ന് രാത്രിയാണ് പരപ്പനങ്ങാടിയിലെ അപ്പൂസ് ഡ്രൈവിങ് സ്കൂളിൽനിന്ന് ഇയാൾ പണം കവർന്നത്.

മൂന്നു വാഹനത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഏൽപ്പിച്ച തുക സ്ഥാപനത്തിൽവെച്ച് ഉടമ പൂട്ടിപ്പോയതായിരുന്നു. ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകടന്നാണ് പണം അപഹരിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

മോഷ്ടിച്ചു കിട്ടുന്ന പണം ഉപയോഗിച്ച് ചെന്നൈ, കോയമ്പത്തൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലായി ആർഭാടജീവിതം നയിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ സമാനകുറ്റത്തിന് മലപ്പുറം, നിലമ്പൂർ, കോട്ടയ്ക്കൽ, തൃശ്ശൂർ ഈസ്റ്റ്, ഹേമാംബിക നഗർ സ്റ്റേഷനുകളിലും കേസുണ്ട്

പോത്തിനെ പരിപാലിക്കുന്ന ജോലിചെയ്യുന്നു എന്ന വ്യാജേനയാണ് പരപ്പനങ്ങാടിയിൽ തുടർന്നത്. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, അബൂബക്കർ കോയ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്‌മാൻ, രഞ്ജിത്ത് എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →