ആലപ്പുഴയിൽ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് നടപടി. വിനോദസഞ്ചാരികളുടെയും കായൽ മേഖലയിലെ പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ആലപ്പുഴ ജില്ലയിൽ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നടപടി.
കാലാവസ്ഥ അനുകൂലമാകുന്നതുവരെയാണ് നിയന്ത്രണം.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശക്തമായ കാറ്റും മഴയുമുള്ള സാഹചര്യത്തിൽ വിനോദസഞ്ചാരികളുടെയും കായൽ മേഖലയിലെ പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് സ്പീഡ് ബോട്ടുകളുടെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ സ്പീഡ് ബോട്ടിൽ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾക്ക് അപകടം ഉണ്ടാകാനിടയുണ്ടെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. സ്പീഡ് ബോട്ടുകളുടെ അമിതവേഗതയിലുള്ള സഞ്ചാരം മൂലം കായൽതീരത്ത് താമസിക്കുന്നവരുടെ വീടുകളിലേക്ക് വെള്ളം അടിച്ചു കയറുന്നതായും ബണ്ടുകൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുള്ളതായും ഡിറ്റിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകുന്നതുവരെയാണ് നിയന്ത്രണം.

