രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനമാണ് ഇന്ന്;എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗമായ അഹിംസയും അക്രമരാഹിത്യവും മുന്നോട്ട് വെച്ച ഗാന്ധിയോടുള്ള ആദരസൂചകമായി ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിക്കാന്‍ 2007 ല്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറയാന്‍ ആര്‍ജവുമുള്ളയാളായിരുന്നു മഹാത്മാ ഗാന്ധി. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധവും ഐക്യവും നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. ദക്ഷിണാഫ്രിക്കയിലെ ജീവിതം ഗാന്ധിയുടെ ജീവിതത്തോടുള്ള വീക്ഷണത്തെയാകെ മാറ്റി മറിച്ചു.
വംശീയ വിദ്വേഷത്തെ അദ്ദേഹം തുറന്നെതിര്‍ത്തു. തിരിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ സ്വതന്ത്ര്യസമരാവേശത്തിന് പുത്തന്‍ പാത വെട്ടിത്തുറക്കുകയായിരുന്നു ഗാന്ധിജി. ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്താനും സമാധാനപരമായ നിയമലംഘന പ്രസ്ഥാനത്തില്‍ അണിചേര്‍ക്കാനും ഗാന്ധിക്കായി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
അദ്ദേഹത്തിന്റെ കീഴില്‍, ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിരവധി ആളുകള്‍ സജീവമായി പങ്കെടുത്തു. സത്യ, അഹിംസ, സ്വയം ഭരണം എന്നിങ്ങനെ ലോകമെമ്പാടുമുള്ള നിരവധി പൗരാവകാശ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനമായത് ഗാന്ധിയുടെ ദര്‍ശനങ്ങളാണ്. അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ മഹാത്മാഗാന്ധിയുടെ വീക്ഷണം ഉയര്‍ത്തിപ്പിടിച്ചിരുന്നു.