വൈദ്യുതി നിരക്ക് ഇപ്പോള്‍ കൂടില്ല; അടുത്ത മാസവും പഴയ നിരക്കെന്ന് റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിരക്ക് വര്‍ധന നീളുമെന്ന് റെഗുലേറ്ററി കമ്മീഷന്‍. അടുത്ത മാസവും പഴയ നിരക്ക് തന്നെയായിരിക്കും. താരിഫ് വര്‍ധനയ്ക്കുള്ള അപേക്ഷയില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനമെന്നും റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.

വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

നിരക്ക് വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നായിരുന്നു നിര്‍ദേശം. കേസ് തീര്‍പ്പായതോടെ നിരക്ക് വര്‍ധനയ്ക്ക് വേണ്ടിയുള്ള ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ ഈ മാസം അവസാനം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →