മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അടക്കം ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആർക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും നബിദിന പരിപാടി കണ്ടതിന് ശേഷം രാത്രി എട്ടുമണിയോടെ മാനന്തവാടിയിലെക്ക് തിരികെ വരുബോൾ വഴിയരികിൽനിന്ന് ഓടിയെത്തിയ ആന ആക്രമിക്കുകയായിരുന്നു .കാട്ടിക്കുളം – ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപം 2023 സെപ്തംബർ 29 വെള്ളിയാഴ്ച ആയിരുന്നു ആക്രമണം.
വാഹനത്തിന്റെ മുൻഭാഗം കുത്തിപ്പൊളിച്ച ആന യാത്രക്കാരിൽ ആരെയും ആക്രമിച്ചില്ല. വാഹനത്തിലുണ്ടായിരുന്നവർ ഒച്ച വെച്ചതിനെ തുടർന്നാണ് ആന ആക്രമിക്കാതെ പിൻവാങ്ങിയത്.

