പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് : കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കോടിയിലാണ് സംഭവം. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തികാണ് മരിച്ചത്.2023 സെപ്തംബർ 27 നാണ് സംഭവം .കുളിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പുറത്തേക്കിറങ്ങിയ കാർത്തിക് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →