തീവ്രവാദത്തിനെതിരായ പ്രതികരണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാകരുത്’; എസ് ജയശങ്കർ

തീവ്രവാദത്തിന് എതിരായ പ്രതികരണങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാകരുതെന്നും, ചില രാജ്യങ്ങൾ ആഗോള അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഭിന്നതകൾക്ക് ഇടയിലാണ് യുഎൻ ജനറൽ അസംബ്ലി (യുഎൻ‌ജി‌എ) സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക അഖണ്ഡതയോടുള്ള ബഹുമാനവും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ചാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പറയുന്നതിൽ നിന്ന് യാഥാർത്ഥ്യം മാറുമ്പോൾ, അത് വിളിച്ചുപറയാനുള്ള ധൈര്യം നമുക്കുണ്ടാകണം…” മന്ത്രി പറഞ്ഞു.

കുറച്ച് രാജ്യങ്ങൾ മാത്രമായി ആഗോള അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ എപ്പോഴും നിയമാധിഷ്‌ഠിത ഉത്തരവ് പ്രോത്സാഹിപ്പിക്കുന്നതിന് വാദിക്കുന്നു. കാലാകാലങ്ങളിൽ, യുഎൻ ചാർട്ടറിനോടുള്ള ബഹുമാനവും തുടരുന്നു. എന്നാൽ എല്ലാ ചർച്ചകൾക്കും, അജണ്ട രൂപപ്പെടുത്തുകയും, മാനദണ്ഡങ്ങൾ നിർവചിക്കുകയും ചെയ്യുന്നത് ഇപ്പോഴും കുറച്ച് രാഷ്ട്രങ്ങൾ മാത്രമാണ്. ഇത് അനിശ്ചിതമായി തുടരാൻ കഴിയില്ല, അല്ലെങ്കിൽ ഇത് വെല്ലുവിളിക്കപ്പെടും” അദ്ദേഹം പറഞ്ഞുനാമെല്ലാവരും മനസ്സ് വെച്ചാൽ ന്യായവും നീതിപൂർവകവും ജനാധിപത്യപരവുമായ ഒരു ക്രമം തീർച്ചയായും ഉയർന്നുവരും” ജയശങ്കർ കൂട്ടിച്ചേർത്തു. ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ ഇപ്പോൾ “വിശ്വ മിത്ര” യുഗത്തിലേക്ക് പരിണമിച്ചിരിക്കുന്നുവെന്ന് വാദിച്ച ജയശങ്കർ, “വിവിധ പങ്കാളികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനാണ്” ന്യൂഡൽഹി ശ്രമിക്കുന്നതെന്നും പറഞ്ഞു.

യുഎൻജിഎയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ജനാധിപത്യത്തിന്റെ പ്രാചീന പാരമ്പര്യങ്ങൾ ആഴത്തിൽ വേരൂന്നിയ ഒരു ആധുനിക സമൂഹത്തിന് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. തൽഫലമായി, ഞങ്ങളുടെ ചിന്തകളും സമീപനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ അടിസ്ഥാനപരവും ആധികാരികവുമാണ്” ജയശങ്കർ പറഞ്ഞു.

“നമ്മുടെ ചന്ദ്രയാൻ -3 ചന്ദ്രനിൽ ഇറങ്ങുമ്പോൾ എന്താണ് വരാനിരിക്കുന്നതെന്നതിന്റെ ഒരു കാഴ്‌ച ലോകം കണ്ടു” ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനത്തെക്കുറിച്ചും ജയശങ്കർ പരാമർശിച്ചു. ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ ഫലങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ പ്രാധാന്യമുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

“നമസ്തേ ഫ്രം ഭാരത്” എന്ന് പറഞ്ഞുകൊണ്ടാണ് ജയശങ്കർ തന്റെ പ്രസംഗം ആരംഭിച്ചത്, നമ്മുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും പങ്കിടുമ്പോൾ പോലും നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

78-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) ഉന്നതതല സമ്മേളനം ചൊവ്വാഴ്‌ച ന്യൂയോർക്കിൽ വച്ചാണ് നടന്നത്. വിദേശകാര്യ മന്ത്രി ജയശങ്കറാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →