വേദിയിൽ ചാടിക്കയറി മന്ത്രിയെ കെട്ടിപ്പിടിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വേദിയിലേക്ക് ഓടിക്കയറിയ ആൾ പൊലീസ് പിടിയിൽ. പാപ്പനംകോട് സ്വദേശി അയ്യൂബ് ഖാനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 2023 സെപ്തംബർ 25 ന് തിരുവനന്തപുരം മ്യൂസിയത്തിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി ഉത്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

മുഖ്യമന്ത്രി വേദിവിട്ട ശേഷം സ്റ്റേജിലേക്ക് ഓടിക്കയറിയ ഇയാൾ മന്ത്രി അഹ്‌മദ് ദേവർകോവിലിനെ കെട്ടിപ്പിടിക്കുകയും വികെ പ്രശാന്ത് എംഎൽഎയ്ക്ക് കൈകൊടുക്കുകയും ചെയ്ത ശേഷം ഇറങ്ങിപ്പോയി. പൊലീസ് കേസെടുത്തിട്ടില്ല. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസിന് സംശയമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →