ജാഗ്രത
കഴിഞ്ഞ മാസത്തോടെ പ്രവർത്തനം നിർത്തിയ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ് ഫോം എം.ടി.എഫ്.ഇയുടെ പിന്‍ഗാമിയെന്ന് പറഞ്ഞ് പുതിയ ഓണ്‍ലൈന്‍ മണി ചെയിന്‍ പദ്ധതികള്‍. എം.ടി.എഫ്.ഇയുട പ്രമോട്ടർമാർ തന്നെയാണ് മലയാളികളില്‍ ഇത് പ്രചരിപ്പിക്കുന്നത്. പുതിയ പ്ലാറ്റ്ഫോം പ്രചരിപ്പിക്കാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണ്.
എം.എർ.സി.ടി എന്ന ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പ്രചരണത്തിനായി തുടങ്ങിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു. എം.ടി.എഫ്.ഇ വേർഷൻ-2 എന്ന പേരിൽ നമ്മൾ ആരംഭിച്ച ഈ ബിസിനസ് സമീപകാല തിരിച്ചടിക്ക് ശേഷം ആ പേരിൽ തുടരാൻ കഴിയാത്തതിനാൽ എം.ആർ.സി.ടി എന്ന പേരിലാണ് ബിസിനസ് നടത്തുന്നതെന്നും രണ്ടും ഒന്നാണെന്ന് അംഗങ്ങളെ അറിയിക്കുകയാണെന്നും ഇയാൾ പറയുന്നു.

