ഇന്ത്യ നിർമിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചി കപ്പൽശാലയിൽ .

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചി കപ്പൽ ശാലയിൽ നിർമിച്ചേക്കും. ഇതിനായി നാവികസേന ശുപാർശ പ്രതിരോധമന്ത്രാലയത്തിന് കൈമാറി. ഇക്കാര്യത്തിൽ പ്രതിരോധമന്ത്രാലയം ഉടൻ തീരുമാനമെടുക്കുമെന്നാണ് വിവരം. ഇൻഡിജീനിയസ് എയർക്രാഫ്റ്റ് ക്യാരിയർ-2 എന്നാകും രണ്ടാം വിമാനവാഹിനിക്കപ്പൽ അറിയപ്പെടുക. തദ്ദേശീയമായ ആദ്യവിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽ ശാലയിലാണ് നിർമിച്ചിരുന്നത്.

ഐഎൻഎസ് വിക്രാന്ത് നിർമാണത്തിന്റെ പേരിൽ കൊച്ചി കപ്പൽശാല വലിയ അഭിനന്ദനങ്ങൾ നേടിയ പശ്ചാത്തലത്തിൽ കൂടിയാണ് രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ തന്നെ നിർമിക്കാൻ നീക്കം നടക്കുന്നത്. ഐഎൻഎസ് വിക്രാന്തിന്റെ പ്രവർത്തനം വിശാഖപട്ടണത്ത് ഏകീകരിക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →