ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമസഭയിലെ അടിയന്തര പ്രമേയത്തിന്റെ ലക്ഷ്യം ഇതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സോളാർ കേസിന് പിന്നിൽ അധികാരമോഹികളായ കോൺഗ്രസ് നേതാക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങൾ കോൺഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാൽ യുഡിഎഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരും എന്ന് അവർക്കറിയാം. അന്വേഷണം വന്നാൽ ആഭ്യന്തര കലാപമുണ്ടാകുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
പുതുപ്പള്ളിയിലെ വിജയത്തിന്റെ തിള്ളക്കം കോൺഗ്രസ് ഇല്ലാതാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സോളാർ കേസിലെ പരാതിക്കാരി ജയിലിൽവച്ച് എഴുതിയ കത്തിന്റെ ഗുണഭോക്താക്കൾ ഇടതുപക്ഷമല്ലെന്ന് എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

