വൈദ്യുതി കരാർ റദ്ദാക്കൽ; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. 4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതൽ 6.34 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്ടം ഉണ്ടാകുന്നുവെന്നും കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗൗരവമായ വീഴ്ചയെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും തുറന്നടിച്ചു. അതേ സമയം കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും, സർക്കാർ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പുതിയ കരാറിന്റെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രിയും നിയമസഭയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →