ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ്ഹിന്ദുജ ആഡംബര ഹോട്ടലാക്കുന്നു

ഉദ്ഘാടനം സെപ്റ്റംബര്‍ 26-ന്

കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കിമാറ്റുന്നു. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ആഡംബര ഹോട്ടല്‍ സെപ്റ്റംബര്‍ 26-നായിരിക്കും ഉദ്ഘാടനം ചെയ്യുക.
വൈറ്റ്ഹാളിലെ ഈ രാജകീയ മന്ദിരത്തിന്റെ വലുപ്പവും സൗന്ദര്യവും തങ്ങളുടെ ടീമിനെ അത്യാകര്‍ഷിച്ചതായി ഈ പദ്ധതിക്കു മേല്‍നോട്ടം വഹിച്ച സഞ്ജയ് ഹിന്ദുജ പറഞ്ഞു. ഈ കെട്ടിടത്തിന്റെ പുരാതന മഹത്വം തിരികെ കൊണ്ടുവരാനും പാരമ്പര്യത്തെ മാനിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. റാഫിള്‍സുമായി ചേര്‍ന്ന് ഓള്‍ഡ് വാര്‍ ഓഫിസിന് കാലാതീതവും അതിരുകളില്ലാത്തതുമായ പാരമ്പര്യം നല്‍കാനാവും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
വൈറ്റിഹാളില്‍ ഡൗണിങ് സ്ട്രീറ്റിന് എതിര്‍വശത്തുള്ള ഈ കെട്ടിടം എട്ടു വര്‍ഷം മുന്‍പാണ് ഹിന്ദുജ കുടുംബം കരസ്ഥമാക്കിയത്.
ബ്രിട്ടീഷ് വാസ്തുശില്‍പിയായ വില്യം യങ് രൂപകല്‍പന ചെയ്ത ഓള്‍ഡ് വാര്‍ ഓഫിസ് 1906-ലാണ് പൂര്‍ത്തിയാക്കിയത്. അതിനു മുന്‍പ് ഈ സൈറ്റ് വൈറ്റ്ഹാള്‍ ഒറിജിനല്‍ പാലസ് ആയിരുന്നു. വിന്‍സ്റ്റന്‍ ചര്‍ച്ചിലും ഡേവിഡ് ലോയ്ഡ് ജോര്‍ജ്ജും പോലുള്ള രാഷ്ട്രീയ, സൈനിക നേതാക്കള്‍ ഇവിടെയുള്ള ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →