കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 18,000 രൂപ പിഴയും. പത്തനംതിട്ട ആറന്മുള അമ്പലപ്പടി ഭാഗത്ത് അമ്പലത്തുങ്കല്‍ വീട്ടില്‍ വിപിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. പ്രതി പൂജാരിയായുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ ഒമ്പത് വയസുകാരിയോട് മുറിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. ഐ.പി.സി വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 8000 രൂപ പിഴയും പോക്സോ വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസീക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോണ്‍ ഹാജരായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടിയോട്ലൈംഗികാതിക്രമം;പ്രതിക്ക് തടവ്
