ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ സഹോദരങ്ങളെ കുത്തിപരിക്കേല്‍പ്പിച്ചു; അസം സ്വദേശി അറസ്റ്റില്‍

മേലാറ്റൂർ(മലപ്പുറം): ഭക്ഷണം നൽകാത്തതിന്റെ പേരിൽ സഹോദരങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അസം സ്വദേശി അറസ്റ്റിൽ. പട്ടിക്കാട് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മൊറിഗൺ ജില്ലയിലെ മയോങ്ങിലെ മൊയിനുൽ ഇസ്ലാം (25) ആണ് അറസ്റ്റിലായിത്

ഇതേ പ്രദേശത്തുകാരും സഹോദരങ്ങളുമായ ഹനീഫ് അലി (27), മുബാറക്ക് അലി (25) എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. മൂന്നുപേരും ക്വാർട്ടേഴ്സിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ദിവസങ്ങളായി ജോലിക്കു പോകാതിരുന്ന മൊയിനുൽ ഇസ്ലാമിന്, ഹനീഫ് അലിയും മുബാറക്ക് അലിയും ഭക്ഷണം കൊടുക്കാത്തതാണ് ആക്രമിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചുള്ള കുത്തേറ്റ് ഹനീഫ് അലിക്ക് നെഞ്ചിന് സാരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച മുബാറക്ക് അലിക്ക് കൈക്കും കുത്തേറ്റു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →