മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു;

കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ടിക്കാറാം മീണ കഴിഞ്ഞയാഴ്ച ഡൽഹിയിൽ വെച്ചാണ് കോൺഗ്രസിൽ ചേർന്നത്.

2023 ഡിസംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി മീണയെ ഉൾപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് സി പി ജോഷിയുടെ നേതൃത്വത്തിലുള്ളതാണ് 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റി. രാജസ്ഥാനിൽ കോൺഗ്രസിന്റെ പ്രചരണ പരിപാടികളിലും മീണ സജീവമാകും.

സംസ്ഥാന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ച ടീക്കാറാം മീണ തന്റെ ആത്മകഥയായ ‘തോൽക്കില്ല ഞാൻ’ കഴിഞ്ഞ വർഷം മലയാളം പതിപ്പ് പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് നൽകിയതോടെ പുസ്തകം രാഷ്ട്രീയ വൃത്തങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം