സീരിയൽ നിർമാതാവ് മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തിൽപറമ്പിൽ എം.വി. ജോൺ (62) അന്തരിച്ചു

മാവേലിക്കര: കലാസാംസ്കാരിക പ്രവർത്തകനും ആർട്ടിസ്റ്റും സീരിയൽ നിർമാതാവുമായിരുന്ന മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തിൽപറമ്പിൽ എം.വി. ജോൺ (62) അന്തരിച്ചു. കുവൈത്ത് ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദഗ്ധ ചികിത്സയ്ക്കായി ജോണിനെ നാട്ടിലേക്കു മാറ്റാനുള്ള ശ്രമത്തിലായിരുന്നു സുഹൃത്തുക്കളും ബിഷപ്പ് മൂർ കോളജ് അലുംനി ഭാരവാഹികളും. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ എംബസിയെയും സമീപിച്ചിരുന്നു.

പുന്നമൂട് എബനേസർ മാർത്തോമ്മാ ഇടവക, കുവൈത്ത് സെന്റ് തോമസ് മാർത്തോമ്മാ ഇടവക എന്നിവയിൽ അംഗമായിരുന്നു. ഫോർമേറ്റ് കമ്യൂണിക്കേഷൻസിന്റെ സ്ഥാപകനായിരുന്നു. മാവേലിക്കര രവിവർമ സ്കൂൾ ഓഫ്ആർട്സിൽ പഠനം പൂർത്തിയാക്കിയ ജോൺ ആവർത്തനം സീരിയൽ നിർമിച്ചിരുന്നു. എം.എസ് വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ജെറി ജോൺ
വർഗീസ്, കൃപ മേരി ജോൺ. സംസ്കാരം പിന്നീട് നാട്ടിൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →