ജയിലർ ടീമിനൊപ്പം ലോകേഷ് കനകരാജ്; തലൈവർ 171 പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. സൂപ്പര്‍സ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നു.

സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ലോകേഷ് കനകരാജിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയാണ് പുതിയ ചിത്രത്തിനെ പറ്റി അറിയിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തോടെ രജനികാന്തിന്റെ 171 -ാം സിനിമയാകും ഇത്. അനിരുദ്ധ് ആണ് സംഗീതം.സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കെ ആണെന്ന് വരും ദിവസങ്ങളിൽ പുറത്തുവന്നേക്കും.നിലവിൽ റിലീസിന് തയ്യാറെടുക്കുന്ന വിജയ് ചിത്രം ലിയോയുടെ തിരക്കുകളിലാണ് ലോകേഷ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →