കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സെപ്തംബർ 12 ചൊവ്വാഴ്ചയോടെ ബം​ഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. കേരളത്തിൽ സെപ്റ്റംബർ 21വരെ സാധാരണ രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. അതേസമയം, കാലവർഷ പിന്മാറ്റം തുടങ്ങുക സെപ്റ്റംബറിൽ തന്നെയാണ്. തുലാവർഷം കൂടി സാധാരണ നിലയിൽ മഴ ലഭിച്ചെങ്കിൽ മാത്രമേ കേരളത്തിന് നേരിയ ആശ്വാസമെങ്കിലും ലഭിക്കൂ.

ശനിയാഴ്ച ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നാളെയും ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →