തിരുവനന്തപുരം : കട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദി ശേഖർ കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിതിരിവ്. നരഹത്യ വകുപ്പ് ചുമത്തി അകന്ന ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പൂവ്വച്ചൽ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസെടുത്തത്. 2023 ഓഗസ്റ്റ് 31നാണ് ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്. 31 ന് വൈകുന്നേരം പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം .സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആദി ശേഖറിന്റേത് അപകടമരണമല്ല, നരഹത്യയാണെന്ന സംശയം ബലപ്പെട്ടത്.
കാട്ടാക്കട പൂവ്വച്ചൽ അരുണോദയത്തിൽ അരുൺകുമാർ-ദീപ ദമ്പതികളുടെ മകനാണ് മരിച്ച ആദി ശേഖർ. ചിന്മയ മിഷൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ആദി ശേഖർ മരിച്ചിരുന്നു. കുട്ടിയെ ഇടിച്ചത് ബന്ധുവിന്റെ കാറാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

