നെതര്‍ലന്‍ഡ്‌സിനും
ഫ്രാന്‍സിനും ജയം
പാരീസ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനും ഫ്രാന്‍സിനും പോളണ്ടിനും ജയം.
ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് ഗ്രീസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. മാര്‍ട്ടന്‍ ഡിറൂണ്‍, കോഡി ഗാക്‌പോ, വൂട്ട് വെഗോസ്റ്റ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. മൂന്നു ഗോളിനും വഴിയൊരുക്കി ഇന്റര്‍മിലാന്‍ പ്ലേമേക്കര്‍ ഡംഫ്രെസ് മിന്നി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് അയര്‍ലന്‍ഡിനെ 2-0നു കീഴടക്കി. ഒറേലിയന്‍ ചൗമേനി, മാര്‍കസ് തുറാം എന്നിവരാണ് ഗോളടിച്ചത്. ഗ്രൂപ്പില്‍ ആറു പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്താണ്. 15 പേയിന്റുമായി ഫ്രാന്‍സ് ആണ് ഒന്നാമത് ഉള്ളത്.
ഗ്രൂപ്പ് ഇയില്‍ റോബര്‍ട്ട് ലവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളില്‍ പോളണ്ട് ഫറോ ഐലന്‍ഡിനെ തോല്‍പിച്ചു. ഗ്രൂപ്പ് എച്ചില്‍ സ്‌ലോവേനിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ 4-2നു കീഴടക്കി. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ ഹംഗറിക്കുമുന്നില്‍ 2-1നു മുട്ടുമടക്കി. ചെക്കിയ-അല്‍ബേനിയ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു.

