പമ്പിലെത്തി ഡീസൽ അടിച്ചശേഷം ജീവനക്കാരനെ പറ്റിച്ച് കടന്നുകളഞ്ഞ വാഹനത്തിനായി തെരച്ചിൽ തുടരുന്നു. .

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് 3000 രൂപക്ക് ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് കാർ കടന്നുകളഞ്ഞു. വാഹനത്തിൻറെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചങ്ങരംകുളം തൃശ്ശൂർ റോഡിലെ പമ്പിൽ സ്വിഫ്റ്റ് കാറിലെത്തിയ സംഘം .ഡീസൽ അടിച്ച ഉടൻ വാഹനവുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരൻ പിന്നാലെ ഓടിയെങ്കുിലും കാർ വേഗത്തിൽ എടുത്തുപോയി. 2023 സെപ്തംബർ 3 ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം.

ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. സിസിടിവിൽ കാറിന്റെ നമ്പർ വ്യക്തമായിരുന്നെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കാറിലെത്തിയവർക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →