ചെന്നൈ: സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസിക്കെതിരെ കേസ്. സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യക്കെതിരെയാണ് മധുര പോലീസ് കേസെടുത്തത്. ഡി എം കെയുടെ നിയമ വിഭാഗം നല്‍കിയ പരാതിയിലാണ് നടപടി.കലാപാഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ് ഐ ആര്‍. പ്രകോപന ആഹ്വാനത്തിനൊപ്പം പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു.സന്യാസിക്ക് ചുട്ട മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സന്യാസിയുടെ കൈയില്‍ 10 കോടി രൂപ എങ്ങനെ വന്നുവെന്നായിരുന്നു ഉദയനിധിയുടെ ചോദ്യം. തന്റെ തലയ്ക്ക് 10 കോടിയൊന്നും വേണ്ടെന്നും 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാമെന്നും ഉദയനിധി പറഞ്ഞിരുന്നു.സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും അതിനാല്‍ത്തന്നെ അത് തുടച്ചുനീക്കണമെന്നും ആയിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഡെങ്കിപ്പനി, മലമ്പനി, കൊവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ സനാത ധര്‍മവും ഉന്മൂലനം ചെയ്യണപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം: സന്യാസിക്കെതിരെ കേസ്
