കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ മോഡല്‍ ഇലക്ട്രിക് സി40 റീചാര്‍ജ് പുറത്തിറങ്ങി. നികുതികൂടാതെ 61.25 ലക്ഷമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില. ബുക്കിങ് പൂര്‍ണമായും വോള്‍വോ വെബ്‌സൈറ്റ് വഴിയാണ്. കര്‍ണാടകയില്‍നിന്ന് അസംബിള്‍ ചെയ്യുന്ന വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ മോഡലാണ് സി40 റിചാര്‍ജ്. 11 കിലോവാട്ട് ചാര്‍ജറാണുള്ളത്.
വോള്‍വോയുടെ ആദ്യ തനത് ഇലക്ട്രിക് കാറാണിത്. തുകല്‍ രഹിതമാണ് ഇന്റീരിയറുകള്‍. 3 വര്‍ഷത്തെ വാറന്റി, 3 വര്‍ഷത്തെ സേവന പാക്കേജ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, തടസരഹിത ഉടമസ്ഥത പാക്കേജ് ഉള്‍പ്പെടുത്തിയതായി വോള്‍വോ കാര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.
ഡബ്ല്യുഎല്‍ടിപി പ്രകാരം 530 കിലോമീറ്ററും ഐസിഎടി ടെസ്റ്റിംഗ് വ്യവസ്ഥകള്‍ അനുസരിച്ച് 683 കിലോമീറ്ററും ഒറ്റ ചാര്‍ജില്‍ സാധ്യമാകുന്നു.
വോള്‍വോ ഇലക്ട്രിക് സി 40റിചാര്‍ജ് പുറത്തിറങ്ങി
