.അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം പാടില്ലെന്നിരിക്കെ ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയ യൂട്യൂബർ മുകേഷ് നായർക്കെതിരെ പൊലീസ് കേസെടുത്തു.. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്‌പെക്ടർമാരാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു.ബാർ ലൈസൻസികളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായർ. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് എക്‌സൈസ് നേരത്തെ കേസെടുത്തിരുന്നത്. ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു.

